Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banquet.

Kottayam

പു​തു​യു​ഗ യാ​ത്ര​യ്ക്ക് പാന്പാടിയിൽ സ്വീ​ക​ര​ണം

പാ​മ്പാ​ടി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ ഇ​ട​തു​സ​ര്‍ക്കാ​ര്‍ എ​വി​ടം ത​ക​ര്‍ത്തു​വോ അ​വി​ടെ പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പു​തു​യു​ഗ യാ​ത്ര​യ്ക്ക് പാ​മ്പാ​ടി​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തെ ഇ​നി പി​റ​കോ​ട്ടു ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​റു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ള്ള, രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​ക്ക​യ​റ്റ​മു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ എം​പി​മാ​രാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, ബെ​ന്നി ബ​ഹ​നാ​ന്‍, എം​എ​ല്‍എ​മാ​രാ​യ അ​ന്‍വ​ര്‍ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ണ്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, കെ​ഡി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലിം പി. ​മാ​ത്യു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍ വ​ര്‍ക്കി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ന്‍ മാ​ത്യൂ​സ്, കു​ഞ്ഞ് പു​തു​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് ഏ​റ്റു​മാ​നൂ​രി​ൽ

ഏ​റ്റു​മാ​നൂ​ർ: പു​തു​യു​ഗ യാ​ത്ര​യ്ക്ക് ഇ​ന്ന് ഏ​റ്റു​മാ​നൂ​രി​ൽ വ​ര​വേ​ല്പ് ന​ൽ​കും. രാ​വി​ലെ 9.30ന് ​കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം എ​ത്തി​ച്ചേ​രു​ന്ന ജാ​ഥ​യെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് എ​ത്തി​ക്കും.

സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടോ​മി കു​രു​വി​ള പു​ളി​മാ​ൻ​തു​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​സി. ജോ​സ​ഫ്, ടോ​മി ക​ല്ലാ​നി, പി.​എം.​എ. സ​ലിം, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി തുടങ്ങിയവർ പ്രസംഗിക്കും.

Latest News

Up